Month: ഫെബ്രുവരി 2024

ദൈവത്തിൻറെ മഹത്തായ സ്നേഹവലയം

മുപ്പതു  വയസ്സുള്ളപ്പോൾ ഒരു പുതിയ വിശ്വാസി എന്ന നിലയിൽ, എന്റെ ജീവിതം യേശുവിൽ സമർപ്പിച്ചതിന് ശേഷം എനിക്ക് നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. ബൈബിൾ വായിക്കാൻ തുടങ്ങിയപ്പോൾ കൂടുതൽ ചോദ്യങ്ങൾ ഉയർന്നു. ഞാൻ ഒരു സുഹൃത്തിനോട് ചോദിച്ചു: “ദൈവത്തിന്റെ എല്ലാ കൽപ്പനകളും ഞാൻ എങ്ങനെ പാലിക്കും?

“ബൈബിൾ വായിക്കുന്നത് തുടരുക, യേശു നിന്നെ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ നിന്നെ സഹായിക്കാൻ പരിശുദ്ധാത്മാവിനോട് അപേക്ഷിക്കുക." അവൾ പറഞ്ഞു.

20 വർഷത്തിനു ശേഷവും, ലളിതവും എന്നാൽ ആഴമേറിയതുമായ ഈ സത്യം ഇപ്പോഴും എന്നിൽ പ്രതിധ്വനിക്കുന്നു. ദൈവത്തിന്റെ മഹത്തായ സ്നേഹവലയത്തിന്റെ മൂന്ന് ഘട്ടങ്ങൾ ഉൾക്കൊള്ളാൻ അത് എന്നെ സഹായിച്ചു. ഒന്നാമതായി, ക്രിസ്തീയ വിശ്വാസികളുടെ ജീവിതത്തിൽ സ്‌നേഹമാണ് പ്രധാനമെന്ന് അപ്പോസ്തലനായ പൗലോസ് ഉറപ്പിച്ചു പറഞ്ഞു. രണ്ടാമതായി, ക്രിസ്തുവിന്റെ അനുയായികൾ, "പരസ്പരം സ്നേഹിക്കാനുള്ള കടം വീട്ടുന്നതിലൂടെ"  അനുസരണത്തോടെ നടക്കും, "അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ." (റോമർ 13:8). അവസാനമായി, "സ്നേഹം കൂട്ടുകാരന്നു ദോഷം പ്രവർത്തിക്കുന്നില്ല" എന്നതിനാൽ നമ്മൾ ന്യായപ്രമാണം നിവൃത്തിക്കുന്നു. (വാ. 10).

ക്രിസ്തുവിന്റെ കുരിശിലെ ബലിയിലൂടെ ഏറ്റവും നന്നായി പ്രകടിപ്പിക്കപ്പെട്ട ദൈവസ്നേഹത്തിന്റെ ആഴം നാം അനുഭവിക്കുമ്പോൾ, നമുക്ക് നന്ദിയോടെ പ്രതികരിക്കാം. യേശുവിനോടുള്ള നമ്മുടെ കൃതജ്ഞത നിറഞ്ഞ ഭക്തി മറ്റുള്ളവരെ വാക്കിലും, പ്രവൃത്തിയിലും, മനോഭാവത്തിലും സ്നേഹിക്കാൻ നമ്മെ സഹായിക്കുന്നു. യഥാർത്ഥ സ്നേഹം വരുന്നത് സ്നേഹമായ ഏക സത്യദൈവത്തിൽ നിന്നാണ് (1 യോഹന്നാൻ 4: 16, 19).

സ്നേഹമുള്ള ദൈവമേ, അങ്ങയുടെ മഹത്തായ സ്നേഹവലയത്തിൽ  അകപ്പെടാൻ ഞങ്ങളെ സഹായിക്കേണമേ!

നിങ്ങളുടെ സ്ഥിതി ഏതായിരുന്നാലും, ഹാപ്പി വാലന്റൈൻസ് ഡേ!

നിങ്ങളുടെ സ്ഥിതി ഏതായിരുന്നാലും, ഹാപ്പി വാലന്റൈൻസ് ഡേ!

വിവരണം: ശ്ശ്….., പ്രണയത്തിനായി തിരയുകയാണോ? നിങ്ങളുടെ വൈവാഹികനില ഏതായാലും-അവിവാഹിതരോ, ഡേറ്റിംഗ് നടത്തുന്നവരോ, വിവാഹിതരോ, വിധവകളോ ഏതായാലും നിങ്ങൾ പ്രിയപ്പെട്ടവരും സ്നേഹിക്കപെടുന്നവരുമാണ്.

പ്രണയം അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന വർഷത്തിന്റെ സമയമാണിത്. പൂക്കടകളിൽ കാണുന്ന ഹൃദയാകൃതിയിലുള്ള ബലൂണുകൾ മുതൽ സ്ട്രീമിംഗ് നെറ്റ്‌വർക്കുകളിൽ ചുറ്റിത്തിരിയുന്ന റൊമാന്റിക് കോമഡി സിനിമകൾ, എല്ലാ ദിശകളിൽ നിന്നും നമ്മുടെ ഇന്ദ്രിയങ്ങളിൽ ബോംബ് വർഷിക്കുന്ന പരസ്യങ്ങളിലെ റൊമാന്റിക് മുദ്രാവാക്യങ്ങൾ വരെ എല്ലാം ഇതിന്റെ പ്രതീകങ്ങളാണ്. വാലന്റൈൻസ് ദിനം നമ്മുടെ ആഘോഷമല്ലെങ്കിലും, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള സഹജമായ ആഗ്രഹം നമുക്കെല്ലാവർക്കും ഉണ്ടെന്ന് നിഷേധിക്കാനാവില്ല.…

താഴ്ത്തപ്പെട്ടു

അഹങ്കാരം മാനഹാനിക്ക് മുമ്പേ വരുന്നതും, അതിലേക്ക് നയിക്കുന്നതുമാണ് - നോർവേയിലെ ഒരു മനുഷ്യൻ കണ്ടെത്തിയതുപോലെ. ഓട്ടത്തിനുള്ള വസ്ത്രങ്ങൾ പോലും ധരിക്കാത്ത ആ വ്യക്തി, 400 മീറ്റർ ഹർഡിൽസിൽ ലോക റെക്കോർഡ് ഉടമയായ കാർസ്റ്റെൻ വാർഹോമിനെ ഒരു ഓട്ടമത്സരത്തിന് അഹങ്കാരത്തോടെ വെല്ലുവിളിച്ചു.

 എല്ലാവർക്കും ഉപയോഗിക്കാവുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയിരുന്ന വാർഹോം, വെല്ലുവിളി അനുസരിച്ച് ഓടാൻ തുടങ്ങി. ഫിനിഷ് ലൈനിൽ എത്തിയപ്പോൾ, തന്റെ തുടക്കം മോശമായെന്നും വീണ്ടും ഓടാൻ ആഗ്രഹിക്കുന്നുവെന്നും ആ മനുഷ്യൻ നിർബന്ധിച്ചപ്പോൾ രണ്ട് തവണ ലോക ചാമ്പ്യൻ നേടിയവൻ പുഞ്ചിരിച്ചു!

സദൃശവാക്യങ്ങൾ 29:23 ൽ നാം ഇങ്ങനെ വായിക്കുന്നുഃ "മനുഷ്യന്റെ ഗർവം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും".  അഹങ്കാരികളുമായുള്ള ദൈവത്തിന്റെ ഇടപെടൽ ശലോമോന്റെ പുസ്തകത്തിലെ പ്രിയപ്പെട്ട വിഷയങ്ങളിലൊന്നാണ്. (11:2; 16:18; 18:12). ഈ വാക്യങ്ങളിലെ അഹങ്കാരം അല്ലെങ്കിൽ ഗര്‍വ്വം എന്ന വാക്കിന്റെ അർത്ഥം  “ഡംഭ്,” അല്ലെങ്കിൽ “വീരവാദം” എന്നാണ്—ദൈവത്തിന് അവകാശമുള്ള കീർത്തി സ്വയം എടുക്കുക. നാം അഹങ്കാരത്താൽ നിറയുമ്പോൾ, നാം നമ്മെക്കുറിച്ച് വേണ്ടതിലും ഉയർന്നതായി കരുതുന്നു. യേശു ഒരിക്കൽ പറഞ്ഞു, "തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും" (മത്തായി 23:12). താഴ്മയും വിനയവും പിന്തുടരാൻ യേശുവും ശലോമോനും നമ്മോടു നിർദ്ദേശിക്കുന്നു. ഇത് കപടമായ വിനയമല്ല, മറിച്ച്, നാം ആയിരിക്കുന്നത് അംഗീകരിക്കുന്നതും, നമുക്കുള്ളതെല്ലാം ദൈവത്തിൽ നിന്നാണ് വരുന്നതെന്ന തിരിച്ചറിയുന്നതുമാണ്. അത് ജ്ഞാനമുള്ളവായിരിക്കുന്നതും, ധാർഷ്ട്യത്തോടെ “തിടുക്കത്തിൽ" കാര്യങ്ങൾ പറയാതിരിക്കുന്നതുമാണ്.  (സാദൃശ്യവാക്യങ്ങൾ 29:20).

ദൈവത്തെ ബഹുമാനിക്കാനും, അപമാനം ഒഴിവാക്കാനും നമ്മെത്തന്നെ വിനയപ്പെടുത്താനുള്ള ജ്ഞാനം നൽകണമെന്ന് നമുക്ക് ദൈവത്തോട് അപേക്ഷിക്കാം.

മതിലിന്മേലുള്ള മാലാഖമാർ

ശോഷിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ളണ്ടിലെ ഒരു സഭയെ നയിക്കാൻ വാലസും മേരി ബ്രൗണും ഇംഗ്ലണ്ടിന്റെ അവികസിതമായ ഒരു ഭാഗത്തേക്ക് താമസം മാറി, എന്നാൽ  പള്ളി പരിസരത്തും അവരുടെ വീട്ടിലും ഗുണ്ടാസംഘങ്ങൾ നിലയുറപ്പിച്ചിരിക്കുകയായിരുന്നു എന്ന് അവർ അറിഞ്ഞിരുന്നില്ല. ഗുണ്ടകൾ അവരുടെ ജനാലകളിലൂടെ ഇഷ്ടിക എറിയുകയും അവരുടെ വേലികൾ കത്തിക്കുകയും അവരുടെ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മാസങ്ങളോളം ഈ പീഡനം തുടർന്നുവെങ്കിലും പോലീസിന് അത് തടയാൻ കഴിഞ്ഞില്ല.

 യെരൂശലേമിന്റെ തകർന്ന മതിലുകൾ ഇസ്രായേല്യർ എങ്ങനെ പുനർനിർമിച്ചുവെന്ന് നെഹെമിയയുടെ പുസ്തകം വിവരിക്കുന്നു. പ്രദേശവാസികൾ "കലക്കം വരുത്തേണ്ടതിന്നും" അക്രമത്തിലൂടെ ഭീഷണിപ്പെടുത്താനും   തുടങ്ങിയപ്പോൾ (നെഹെമിയ 4:8), ഇസ്രായേല്യർ “ദൈവത്തോടു പ്രാർത്ഥിച്ചു;...കാവൽക്കാരെ ആക്കേണ്ടിവന്നു..” (വാക്യം 9) തങ്ങളെ നയിക്കാൻ ദൈവം ഈ ഭാഗം ഉപയോഗിച്ചിരിക്കുന്നുവെന്നു തോന്നിയ ബ്രൌന്നും അവരുടെ കുട്ടികളും മറ്റ് ചിലരും അവരുടെ പള്ളിയുടെ മതിലുകൾക്ക് ചുറ്റും നടന്നു, അവരെ സംരക്ഷിക്കാൻ മാലാഖമാരെ കാവൽക്കാരായി നിയോഗിക്കണമെന്ന് പ്രാർത്ഥിച്ചു. ഗുണ്ടാസംഘം പരിഹസിച്ചെങ്കിലും പിറ്റേന്ന് അവരിൽ പകുതിയോളം പേർ മാത്രമാണ് അവിടെ എത്തിയത്. പിറ്റേന്ന് അഞ്ചുപേർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ, അതിന്റെ പിറ്റേന്ന് ആരും വന്നില്ല. ആളുകളെ ഭീഷണിപ്പെടുത്തുന്നതിൽ നിന്ന് ഗുണ്ടാസംഘം പിന്തിരിഞ്ഞതായി ബ്രൌൺസ് പിന്നീട് കേട്ടു.

പ്രാർത്ഥനയ്ക്കുള്ള ഈ അത്ഭുതകരമായ ഉത്തരം നമ്മുടെ സ്വന്തം സംരക്ഷണത്തിനുള്ള ഒരു സൂത്രവാക്യമല്ല, മറിച്ച് ദൈവത്തിന്റെ വേലയ്ക്ക് എതിർപ്പ് വരുമെന്നും, പ്രാർത്ഥനയുടെ ആയുധം ഉപയോഗിച്ച് പോരാടണമെന്നും ഇത് ഓർമ്മപ്പെടുത്തുന്നു. "വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർക്കുക", നെഹെമ്യാവ് ഇസ്രായേല്യരോട് പറഞ്ഞു. (വാ.14). അക്രമാസക്തമായ ഹൃദയങ്ങളെ പോലും സ്വതന്ത്രമാക്കാൻ ദൈവത്തിനു കഴിയും. 

ദിവസം 5: അവൻ മതി

"യേശു അവരോടു: “ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ” എന്നു പറഞ്ഞു." —മത്തായി 14:27

ചിലപ്പോഴൊക്കെ ജീവിതം നമ്മെ കീഴടക്കാറുണ്ട്. നിരാശയുടെ തകർക്കുന്ന തിരമാലകൾ, അനന്തമായ കടം, തൊഴിൽ നഷ്ടം,…

ദിവസം 4: കുരിശ് സംസാരിക്കുന്നു

"ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു, തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു ." —1 കൊരിന്ത്യർ 15:3-4

കുരിശുകൾ പള്ളിയുടെ ഗോപുരാഗ്രങ്ങളെ അലങ്കരിക്കുകയും ശ്മശാന…

ദിവസം: 3 പോസ്റ്റ്കാർഡ് ക്രിസ്തീയത

യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും?.. ഞാനോ നിന്റെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ…